തളിപ്പറമ്പില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

Update: 2020-11-21 13:01 GMT
തളിപ്പറമ്പില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണിന് മുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചതെന്നും ഇതിന് ശേഷം പിതാവ് വിദേശത്തേക്ക് പോയെന്നുമാണ് പോലിസ് പറയുന്നത്. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനില്‍ കെട്ടിവയ്ക്കാന്‍ പിതാവ് ശ്രമിച്ചതായും പോലിസ് പറയുന്നു.

Father arrested for raping 13-year-old girl in Taliparamba

Tags:    

Similar News