പിടിച്ചെടുത്തത് 15 കോടി; രേഖകളില്‍ കാണിച്ചത് 9.66 കോടി: പോലിസിനെതിരേ ആരോപണവുമായി ഫാ.ആന്റണി മാടശേരി

Update: 2019-04-01 03:59 GMT

ന്യൂഡല്‍ഹി: ജലന്തര്‍ രൂപതക്ക് കീഴിലെ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത പണത്തില്‍ പോലിസ് തിരിമറി നടത്തിയതായി ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ഫാ.ആന്റണി മാടശേരി. നവോദയ എന്ന സ്ഥാപനത്തിന്റെ പണമാണ് പിടികൂടിയതെന്നും ഇതിന്റെ കണക്കുകള്‍ മറ്റന്നാള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് ഉദ്യോഗസ്ഥരോടൊപ്പം പണം എണ്ണുന്നതിനിടയിലാണ് പോലിസ് പണം പിടികൂടിയത്. 15 കോടി രൂപയാണ് പോലിസ് പിടിച്ചെടുത്തത്. എന്നാല്‍ 9.66 കോടി രൂപ മാത്രമാണ് രേഖയില്‍ കാണിച്ചതെന്നും ആന്റണി മാടശേരി ആരോപിച്ചു. മൂന്ന് ദിവസം മുമ്പാണ് പ്രതാപ് പുരയിലെ ഫ്രാന്‍സിസ് മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റര്‍ ഓഫിസില്‍ നിന്ന് പോലിസ് പണം പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത പണം കൈവശം വച്ചതിന് ആന്റണി മാടശേരി ഉള്‍പ്പെടെ ആറു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Tags:    

Similar News