കുട്ടിക്കടത്ത് ആരോപിച്ച് ജ്യോതിഷിക്കും മകനും ആള്‍ക്കൂട്ടമര്‍ദ്ദനം
കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ എന്‍ജിനീയറായിരുന്നയാളെ സമീപപ്രദേശമായ ബിദാറില്‍ കുട്ടിക്കടത്താരോപിച്ച് തല്ലിക്കൊന്നിരുന്നു
ബെംഗളുരു: കുട്ടിക്കടത്തുകാരെന്ന് ആരോപിച്ച് ജ്യോതിഷിയെയും മകനെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. കര്‍ണാടക കലബുര്‍ഗി ജില്ലയിലെ അഫ്‌സല്‍പുര്‍ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. ജ്യോതിഷികളായ പിതാവും മകനും യാത്രയ്ക്കിടെ ഗ്രാമത്തില്‍ അല്‍പനേരം വാഹനം നിര്‍ത്തി ഇറങ്ങിയ ഇരുവരും അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് മിഠായി നല്‍കിയതായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ കുട്ടികളെ കടത്താന്‍ എത്തിയവരെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പോലിസെത്തിയാണ് ഇവരെ രക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ എന്‍ജിനീയറായിരുന്നയാളെ സമീപപ്രദേശമായ ബിദാറില്‍ കുട്ടിക്കടത്താരോപിച്ച് തല്ലിക്കൊന്നിരുന്നു.