ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; ഒന്നരമാസത്തിനിടെ ജീവനൊടുക്കുന്ന മൂന്നാമത്തെയാള്‍
കഴിഞ്ഞ മാസം 18 ന് റബറിനടിക്കുന്ന കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലായിരുന്ന സുരേന്ദ്രന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
ഇടുക്കി: ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അടിമാലി ഇരുന്നേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 18 ന് റബറിനടിക്കുന്ന കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലായിരുന്ന സുരേന്ദ്രന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
ബാങ്കില്‍നിന്നും ജപ്തി നോട്ടീസ് വന്നതിന്റെ മനോവിഷമത്താലാണ് സുരേന്ദ്രന് വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദേവികുളം കാര്‍ഷിക വികസന ബാങ്കില്‍നിന്നും ആറുലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് സുരേന്ദ്രന് വായ്പയെടുത്തത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാനായില്ല. ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് സുരേന്ദ്രന്.