യുപിയില്‍ കോടതി ഉത്തരവിനും പുല്ലുവില; കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ബോണ്ട് ചുമത്താനൊരുങ്ങി യോഗി

കര്‍ഷകരില്‍ നിന്ന് ബോണ്ട് ചുമത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായി കര്‍ഷക സമര നേതാക്കള്‍ ഉള്‍പ്പടെ ഇരുനൂറോളം പേര്‍ക്ക് നോട്ടിസ് അയച്ചിരിക്കുകയാണ് യുപിയിലെ ജില്ലാ ഭരണകൂടങ്ങള്‍.

Update: 2021-02-08 15:54 GMT

ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് അവഗണിച്ച് കര്‍ഷക പ്രക്ഷോഭകരില്‍ നിന്ന് വ്യക്തിഗത ബോണ്ട് ചുമത്താനുള്ള നടപടികളുമായി മുന്നോട്ട് പോയി യോഗി സര്‍ക്കാര്‍. കര്‍ഷകരില്‍ നിന്ന് ബോണ്ട് ചുമത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായി കര്‍ഷക സമര നേതാക്കള്‍ ഉള്‍പ്പടെ ഇരുനൂറോളം പേര്‍ക്ക് നോട്ടിസ് അയച്ചിരിക്കുകയാണ് യുപിയിലെ ജില്ലാ ഭരണകൂടങ്ങള്‍.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ട്രാക്ടര്‍ ഉടമകളില്‍ നിന്നും അമിത തുക വ്യക്തിഗത ബോണ്ടുകള്‍ ഈടാക്കാനുള്ള വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നീക്കം തടയണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ട്രാക്ടര്‍ ഉടമസ്ഥതയിലുള്ള കര്‍ഷകരില്‍ നിന്ന് 50,000 മുതല്‍ 10 ലക്ഷം രൂപ വരെ ജില്ലാഭരണകൂടം വ്യക്തിഗത ബോണ്ടുകള്‍ ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സീതാപൂര്‍ സ്വദേശി അരുന്ധുതി ധുരുവിന്റെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ബെഞ്ച് ഉത്തരവ് നല്‍കിയത്.

എന്നാല്‍, ഈ ഉത്തരവ് വന്നതിന് ശേഷവും നിരവധി കര്‍ഷകര്‍ക്ക് നോട്ടിസ് അയച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍.

കര്‍ഷക നേതാക്കള്‍ക്കുമെതിരെ ജാമ്യ ബോണ്ടുകള്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് അയച്ച് ഭയപ്പെടുത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് യോഗി ഭരണകൂടം.

'സമാധാനം നിലനിര്‍ത്തുന്നതിന്' ജാമ്യ ബോണ്ടുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലെ കര്‍ഷക നേതാക്കള്‍ക്കും പ്രതിഷേധക്കാര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇത്തരം നോട്ടിസുകള്‍ കൊണ്ട് സമരക്കാരെ പിന്തിരിപ്പിക്കാനാവില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ മഹാപഞ്ചായത്ത് നടന്ന ശേഷമാണ് 200 കര്‍ഷക നേതാക്കള്‍ക്ക് നോട്ടിസ് ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടുകള്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. സമരത്തിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാലോ നാശനഷ്ടം ഉണ്ടായാലും നോട്ടിസ് ലഭിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നാണ് ഭീഷണി.

Tags:    

Similar News