ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന്‍ അന്തരിച്ചു

Update: 2024-04-16 05:39 GMT

കൊച്ചി: ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന്‍(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും ഒരു പിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയ ജയന് 2019ല്‍ പദ്മശ്രീ ലഭിച്ചിരുന്നു. 1991ല്‍ സംഗീതനാടക അക്കാദമി, 2013ല്‍ ഹരിവരാസനം പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പൊതു ദര്‍ശനവും സംസ്‌കാരവും നാളെ കൊച്ചിയില്‍ നടക്കും.

Tags:    

Similar News