ഇടുക്കി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ പുതുപ്പറമ്പില്‍ ജോര്‍ജ് പി സ്‌കറിയ(60), ഭാര്യ മേഴ്‌സി(58), മകന്‍ അഖില്‍(29) എന്നിവരാണ് മരിച്ചത്. കുമളികമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന കുടുംബത്തെ കാണാനില്ലെന്ന പരാതിയില്‍ വാകത്താനം പോലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടത്. അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്‌ട്രേഷന്‍ കാറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഖിലും പിതാവ് സജിയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലായിരുന്നു മേഴ്‌സിയുടെ മൃതദേഹം. സാമ്പത്തികബാധ്യതയാവാം മരണത്തിനു കാരണമെന്നാണ് സംശയം. സംഭവത്തില്‍ തമിഴ്‌നാട് പോലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലിസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമികനിഗമനം.