വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ 11,000 രൂപ നല്‍കുന്നുവെന്ന് വ്യാജപ്രചാരണം

Update: 2020-09-23 19:03 GMT

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 11,000 രൂപ നല്‍കുമെന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജപ്രചാരമാണെന്നു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഎന്‍ബി) വ്യക്തമാക്കി. കൊവിഡ് കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍, കോളജ് ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്ന വെബ്‌സൈറ്റ് വ്യാജമാണെന്നും അത്തരമൊരു പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും പിഎന്‍ബി അറിയിച്ചു. യഥാര്‍ത്ഥ സ്‌കോളര്‍ഷിപ്പുകള്‍ക്കായി, കൃത്യവും ആധികാരികവുമായ വിവരങ്ങള്‍ ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ scholars.gov.inല്‍ രജിസ്റ്റര്‍ ചെയ്യാം.




Tags:    

Similar News