സേവാഭാരതി ആംബുലന്‍സ് ഡ്രൈവറുടെ വീട്ടില്‍ നിന്ന് വ്യാജമദ്യ നിര്‍മാണം പിടികൂടി(വീഡിയോ)

കണ്ണൂര്‍ പള്ളിക്കുന്ന് കാനത്തൂര്‍ അമ്പലം റോഡില്‍ കാര വീട്ടില്‍ ധീരജി(42)ന്റെ വീട്ടില്‍ നിന്നാണ് എക്‌സൈസ് സംഘം ചാരായം വാറ്റാന്‍ വേണ്ടി തയ്യാറാക്കിയ 150 ലിറ്റര്‍ വാഷ്, ഒരുലിറ്റര്‍ ചാരായം എന്നിവ പിടികൂടിയത്.

Update: 2021-05-17 12:55 GMT

Full View

കണ്ണൂര്‍: സംഘപരിവാര സംഘടനയായ സേവാഭാരതിക്കു കീഴിലുള്ള ആംബുലന്‍സ് ഡ്രൈവറുടെ വീട്ടില്‍ നിന്ന് വ്യാജമദ്യ നിര്‍മാണം പിടികൂടി. കണ്ണൂര്‍ പള്ളിക്കുന്ന് കാനത്തൂര്‍ അമ്പലം റോഡില്‍ കാര വീട്ടില്‍ ധീരജി(42)ന്റെ വീട്ടില്‍ നിന്നാണ് എക്‌സൈസ് സംഘം ചാരായം വാറ്റാന്‍ വേണ്ടി തയ്യാറാക്കിയ 150 ലിറ്റര്‍ വാഷ്, ഒരുലിറ്റര്‍ ചാരായം എന്നിവ പിടികൂടിയത്. ധീരജ് സേവാഭാരതി ആംബുലന്‍സിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. സംഭവത്തില്‍ കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫിസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) എന്‍ ടി ധ്രുവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി എച്ച് റിഷാദ്, പി വി ഗണേഷ് ബാബു, വി സതീഷ്, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫിസറായ സി നിത്യ പങ്കെടുത്തു.

Fake liquor seized in Sevabharathi Ambulance driver's house

Tags: