കൊവിഡ് നോഡല്‍ ഓഫിസര്‍ ചമഞ്ഞ് ആള്‍മാറാട്ടം; നടപടിക്ക് കലക്ടറുടെ ഉത്തരവ്

Update: 2020-05-14 08:05 GMT

കോഴിക്കോട്: ദേശീയ ആരോഗ്യ മിഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എന്‍എച്ച്എം കൊവിഡ് 19 നോഡല്‍ ഓഫിസറെന്ന പേരില്‍ ആള്‍മാറാട്ടം നടത്തുകയും ചാലിയം എഫ്എച്ച്‌സി ഓഫിസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വ്യക്തിക്കെതിരേ പോലിസില്‍ പരാതി നല്‍കി. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ നല്‍കിയ പരാതിയില്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടിക്ക് ഉത്തരവിട്ടു. പരാതി ജില്ലാ പോലിസ് മേധാവിക്ക് കൈമാറി.

    പ്രസ്തുത വ്യക്തി നാഷനല്‍ ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. എന്നാല്‍, കൊവിഡ് 19 വോളന്റിയറായി രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റില്‍ നിന്നു വിമുക്തി പ്രവൃത്തികളുടെ വോളന്റിയറായി താല്‍ക്കാലികമായി നിയമിച്ചിരുന്നതായി എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ അറിയിച്ചു. എന്നാല്‍, ഇയാള്‍ എഡിഎമ്മിന്റെ പിഎ ആണെന്നും എഡിഎമ്മിന്റെ കസേരയിലിരുന്ന് ഫോട്ടോ പിടിച്ചെന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നു അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് റോഷ്‌നി നാരായണന്‍ അറിയിച്ചു.


Tags:    

Similar News