ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലില്‍ സ്‌ഫോടന ശബ്ദം കേട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ മധ്യ ഇസ്രായേലിലെ ഗുഷ് ഡാന്‍ പ്രദേശത്ത് സ്‌ഫോടനം ഉണ്ടായതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മിസൈല്‍ തടഞ്ഞപ്പോള്‍ വിഘടിച്ച വാര്‍ഹെഡില്‍ നിന്നുള്ള ചില ബോംബുകള്‍ ആഘാതം സൃഷ്ടിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.
ഹോളോണ്‍ നഗരത്തില്‍ നാശനഷ്ടമുണ്ടായതായും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.