ഉത്തർപ്രദേശിൽ ബിജെപി തുടർഭരണം പ്രഖ്യാപിച്ച് എക്സിറ്റ് പോളുകൾ

വിവിധ ദേശീയ മാധ്യമങ്ങളുടേയും ഏജൻസികളുടേയം എക്സിറ്റ് പോളുകൾ ഫലങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

Update: 2022-03-07 14:49 GMT

ലഖ്നോ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഏഴ് ഘട്ടമായി നീണ്ട ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പോളിങ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്.വിവിധ ദേശീയ മാധ്യമങ്ങളുടേയും ഏജൻസികളുടേയം എക്സിറ്റ് പോളുകൾ ഫലങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്സ് എക്സിറ്റ് പോൾ

ബിജെപി - 211 മുതൽ 225 സീറ്റുകൾ വരെ

എസ്.പി - 146 മുതൽ 160 സീറ്റുകൾ വരെ

കോണ്ഗ്രസ് - 4 മുതൽ ആറ് സീറ്റുകൾ വരെ

ബിഎസ്.പി - 14 മുതൽ 24 വരെ സീറ്റുകൾ

റിപബ്ളിക് ടിവി - പി മാർക്ക് സർവ്വേ

ബിജെപി - 240+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

എസ്.പി - 140+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

ബി.എസ്.പി - 17 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

കോൺ​ഗ്രസ് - 4 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ

ബിജെപി - 211/225

എസ്.പി - 146/160

ബി.എസ്.പി - 14/24

കോൺ​ഗ്രസ് - 4/6

മാട്രിസ് എക്സിറ്റ് പോൾ

ബിജെപി - 262/277

എസ്.പി - 140

ബി.എസ്.പി - 17

ജൻകീബാത്ത്

ബിജെപി 222 - 260 വരെ

എസ്.പി 135 - 165

ബി.എസ്.പി 04- 09

കോണ്ഗ്രസ് 01-03

2017-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലപ്രകാരം ബിജെപി 312 സീറ്റിലും എസ്പി 47 സീറ്റിലും ബിഎസ്പി 19 സീറ്റിലും കോൺ​ഗ്രസ്, അപ്നാദൾ എന്നീ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ 7, 6 സീറ്റുകളാണ് നേടിയത്.