ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കോച്ചറിന്റെ 78 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ചന്ദ കോച്ചറിന്റെ മുംബൈയിലെ വീടും ഭര്‍ത്താവ് ദീപക് കോച്ചറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കളും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്

Update: 2020-01-10 15:00 GMT

മുംബൈ: ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ ചന്ദ കോച്ചറിന്റെ 78 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ചന്ദ കോച്ചറിന്റെ മുംബൈയിലെ വീടും ഭര്‍ത്താവ് ദീപക് കോച്ചറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കളും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. ഐസിഐസിഐ ബാങ്കില്‍ നിന്ന് അനധികൃതമായി വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചെന്ന കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ചന്ദ കോച്ചറിനെയും ഭര്‍ത്താവ് ദീപക് കോച്ചറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം നേരത്തേ ചോദ്യം ചെയ്യുകയും വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.




Tags:    

Similar News