വാരാണസിയില്‍ മോദിക്കെതിരേ മല്‍സരിക്കാനൊരുങ്ങി ജ. കര്‍ണന്‍

വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചു. പത്രിക സമര്‍പ്പിക്കാനുളള പ്രാഥമിക നടപടിക്രമങ്ങള്‍ ചെയ്ത് വരികയാണെന്ന് 63കാരനായ റിട്ട. ജസ്റ്റിസ് വ്യക്തമാക്കി.

Update: 2019-04-10 14:55 GMT

ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരണസിയില്‍നിന്നു മല്‍സരിക്കുമെന്ന് ജസറ്റിസ് എസ് കര്‍ണന്‍.വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചു. പത്രിക സമര്‍പ്പിക്കാനുളള പ്രാഥമിക നടപടിക്രമങ്ങള്‍ ചെയ്ത് വരികയാണെന്ന് 63കാരനായ റിട്ട. ജസ്റ്റിസ് വ്യക്തമാക്കി.

നിലവില്‍ ചെന്നൈ സെന്ററില്‍നിന്നും മല്‍സരിക്കാനായി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. വാരാണസി അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലമായിരിക്കും. ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ (എസിഡിപി) സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മല്‍സരിക്കുന്നത്.

ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു. സുപ്രിംകോടിതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതീയലക്ഷ്യക്കേസില്‍ ആറു മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു ജസ്റ്റിസ് കര്‍ണന്‍. കോടതിയലക്ഷ്യത്തില്‍ ശിക്ഷ അനുഭവിക്കുന്ന ആദ്യ ജഡ്ജി കൂടിയാണ് അദ്ദേഹം.

Tags:    

Similar News