അഴിമതിക്കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് ജയില്‍ ശിക്ഷ
അതേസമയം സര്‍ക്കോസി അപ്പീല്‍ നല്‍കുമെന്നാണു റിപോര്‍ട്ട്. 2007 മുതല്‍ 2012 വരെ ഫ്രാന്‍സ് ഭരിച്ച 66 കാരന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വധിത്തിരിവാണ് വിധി. സര്‍ക്കോസിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ജാക്വസ് ചിരാക്കിനും സ്ഥാനമൊഴിഞ്ഞ ശേഷം വിചാരണ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം 2011ല്‍ വിചാരണയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
അദ്ദേഹത്തെ നാലുവര്‍ഷം ജയിലിലടയ്ക്കണമെന്നും കുറഞ്ഞത് രണ്ട് വര്‍ഷം വരെ തടവ് അനുഭവിക്കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. കൂട്ടുപ്രതികളായ അഭിഭാഷകന്‍ തിയറി ഹെര്‍സോഗിനും ജഡ്ജി ഗില്‍ബെര്‍ട്ട് അസിബെര്‍ട്ടിനും ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്. 2007 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ദശലക്ഷക്കണക്കിന് യൂറോ സ്വീകരിച്ചെന്ന ആരോപണത്തിലും ഇദ്ദേഹത്തിനെതിരേ കേസുണ്ട്.
Ex-French President Nicolas Sarkozy Jailed In Corruption Case