അമേത്തിയില്‍ കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു

Update: 2019-09-04 19:14 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു. ഭഗന്‍പൂര്‍ വില്ലേജ് കോണ്‍ഗ്രസ് ബ്ലോക്ക് യൂനിറ്റ് മുന്‍ പ്രസിഡന്റ് രാം ആശ്രേ പാണ്ഡ്യേയുടെ മകന്‍ നീരജ് പാണ്ഡ്യേ(23)യാണ് കൊല്ലപ്പെട്ടത്. നാലോ അഞ്ചോ പേരടങ്ങുന്ന സംങം രാവിലെ വീട്ടില്‍നിന്നു പുറത്തിറങ്ങുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സമീപത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലഖ്‌നോയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടതായി അമേത്തി സര്‍ക്കിള്‍ ഓഫിസര്‍ പിയൂഷ് കാന്ത് റായ് പറഞ്ഞു. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണു പോലിസ് പറയുന്നത്.



Tags: