ലോകത്ത് ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഹോര്‍മുസിലെ കപ്പല്‍ ഗതാഗതവും ചരക്ക് നീക്കവും പുന:സ്ഥാപിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ നാവിഗേഷന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നത് 'പരമപ്രധാന'മാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറയുന്നു.
'ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. നാവിഗേഷന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നത് ഞങ്ങള്‍ക്ക് പരമപ്രധാനമാണ്,' അവര്‍ പറഞ്ഞു. ലബ്‌നാനില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടരുമ്പോള്‍ പശ്ചിമേഷ്യയില്‍ സ്ഥിരത ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.