തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചില്ല; ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ഇ പി ജയരാജന്‍

സിപഎമ്മോ എല്‍ഡിഎഫോ ഇതുവരെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല.എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങള്‍ ഉണ്ട്. അത് നടക്കുന്നതേയുള്ളു. അതിനിടയില്‍ മാധ്യമങ്ങള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് എവിടെ നിന്നു കിട്ടിയെന്നും ഇ പി ജയരാജന്‍ ചോദിച്ചു

Update: 2022-05-04 08:00 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ നടന്നു വരുന്നതേയുള്ളുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.അഡ്വ.കെ എസ് അരുണ്‍കുമാര്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപഎമ്മോ എല്‍ഡിഎഫോ ഇതുവരെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല.എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങള്‍ ഉണ്ട്. അത് നടക്കുന്നതേയുള്ളു. അതിനിടയില്‍ മാധ്യമങ്ങള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് എവിടെ നിന്നു കിട്ടിയെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും ഇ പി ജയരാജന്‍ ചോദിച്ചു.സ്ഥാനാര്‍ഥി ആരാണെന്ന് ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ്. അതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്.സിപിഎം ജില്ലാ കമ്മിറ്റി നടക്കുകയാണ്.സ്ഥാനാര്‍ഥിയെ തീരുമാനിച്ചു കഴിയുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ഇ പി ജയരാന്‍ പറഞ്ഞു.സിപിഎം ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.എല്‍ഡിഎഫ് ഒറ്റകെട്ടായി ഒരു പാര്‍ട്ടിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് അവരുടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Tags: