ഗ്രീസുമായി ഇനി ഉന്നതതല ചര്‍ച്ചയില്ല; നിലപാട് കടുപ്പിച്ച് ഉര്‍ദുഗാന്‍

'ഞാന്‍ സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരനെ കണ്ടുമുട്ടുന്നില്ലെങ്കില്‍, ഞാന്‍ ഇനി അവരെ കാണില്ല, ഞങ്ങളുടെ ഉന്നതതല സ്ട്രാറ്റജിക് കൗണ്‍സില്‍ യോഗങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിച്ചു, ഞങ്ങള്‍ ഗ്രീസുമായി കൂടിക്കാഴ്ച നടത്തില്ല' -ഉര്‍ദുഗാന്‍ ഇസ്താംബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Update: 2022-06-18 17:31 GMT

ആങ്കറ: ഗ്രീസുമായി ഉന്നതതല സ്ട്രാറ്റജിക് കൗണ്‍സില്‍ യോഗങ്ങള്‍ ഇനി മുതല്‍ നടത്തില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

'ഞാന്‍ സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരനെ കണ്ടുമുട്ടുന്നില്ലെങ്കില്‍, ഞാന്‍ ഇനി അവരെ കാണില്ല, ഞങ്ങളുടെ ഉന്നതതല സ്ട്രാറ്റജിക് കൗണ്‍സില്‍ യോഗങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിച്ചു, ഞങ്ങള്‍ ഗ്രീസുമായി കൂടിക്കാഴ്ച നടത്തില്ല' -ഉര്‍ദുഗാന്‍ ഇസ്താംബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈജിയന്‍ കടലിന്റെയും ദ്വീപുകളുടെയും നില സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഒരാഴ്ചയോളമായി തുടരുന്ന വാക് പോരിന് പിന്നാലെയാണ് തുര്‍ക്കി പ്രസിഡന്റിന്റെ പ്രതികരണം. ഗ്രീസ് മുമ്പ് ഒപ്പുവച്ച ഉടമ്പടികളെ മാനിക്കണമെന്നും ഈജിയന്‍ ദ്വീപുകളിലെ സൈനികവല്‍ക്കരണം

അവസാനിപ്പിക്കണമെന്നും ഉര്‍ദുഗാന്‍ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തുര്‍ക്കിയുമായി ആശയവിനിമയത്തിനുള്ള ഒരു തുറന്ന പാത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് വെള്ളിയാഴ്ച പറഞ്ഞു.ഈജിയന്‍ കടല്‍ പ്രദേശത്തെ ചൊല്ലി ചരിത്രപരമായി തുര്‍ക്കിയും ഗ്രീസും തമ്മില്‍ ചൂടേറിയ തര്‍ക്കമാണ്.

മുമ്പ് നിസ്സൈനിക മേഖലയായിരുന്ന ദ്വീപുകളെ ഗ്രീസ് ആയുധവല്‍ക്കരിക്കുകയാണെന്നും സമുദ്രാതിര്‍ത്തികള്‍ വര്‍ധിപ്പിച്ച് പടിഞ്ഞാറന്‍ തുര്‍ക്കിയെയും കരിങ്കടലിനെയും മെഡിറ്ററേനിയനില്‍ നിന്ന് ഫലപ്രദമായി ഒറ്റപ്പെടുത്തുകയാണ് ഗ്രീസിന്റെ ലക്ഷ്യമെന്നുമാണ് തുര്‍ക്കി ആരോപിക്കുന്നത്.

അതേസമയം, തുര്‍ക്കി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സൈനികവല്‍ക്കരണം നിയമവിധേയമാണെന്നാണ് ഗ്രീസിന്റെ വാദം.

Tags:    

Similar News