കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോ മോര്‍ഫ് ചെയ്തതെന്ന്; ഇപിയുടെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തു

Update: 2024-03-20 09:20 GMT

കണ്ണൂര്‍: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം താന്‍ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. ജയരാജന്റെ ഭാര്യ പി കെ ഇന്ദിര നല്‍കിയ പരാതിയിലാണ് വളപട്ടണം പോലിസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയും ഡിസിസി അംഗവുമായ ജോസഫ് ഡിക്രൂസിനെതിരേയാണ് ഐപിസി 153, 465 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളത്. ഫേസ്ബുക്ക് വഴി വ്യാജഫോട്ടോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്നും നിരാമയ വൈദീകം റിസോര്‍ട്ടിലെ ഓഹരി ഇതാണ് തെളിയിക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിനൊപ്പം പി കെ ഇന്ദിര ഇരിക്കുന്ന ചിത്രമെന്നു പറഞ്ഞ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്.

Tags:    

Similar News