പിഎഫ് പലിശനിരക്ക് കൂട്ടി; ആറുകോടി അംഗങ്ങള്‍ക്ക് പ്രയോജനം
ഇപിഎഫ്ഒ ട്രസ്റ്റി ബോര്‍ഡ് നല്‍കിയ ശുപാര്‍ശയ്ക്ക് കേന്ദ്ര ധനമന്ത്രാലയം അംഗീകാരം നല്‍കിയതിന് പിന്നാലെ കേന്ദ്ര തൊഴില്‍മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 201819 സാമ്പത്തിക വര്‍ഷത്തെ പെന്‍ഷനാണ് പലിശവര്‍ധന ബാധകമാക്കുക.
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശനിരക്ക് 8.65 ശതമാനമാക്കി ഉയര്‍ത്തി. നേരത്തെ ഇത് 8.55 ശതമാനമായിരുന്നു. ഇപിഎഫ്ഒ ട്രസ്റ്റി ബോര്‍ഡ് നല്‍കിയ ശുപാര്‍ശയ്ക്ക് കേന്ദ്ര ധനമന്ത്രാലയം അംഗീകാരം നല്‍കിയതിന് പിന്നാലെ കേന്ദ്ര തൊഴില്‍മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇപിഎഫ്ഒയിലെ ആറുകോടി അംഗങ്ങള്‍ക്ക് നിരക്കുവര്‍ധനയുടെ പ്രയോജനം ലഭിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തെ പെന്‍ഷനാണ് പലിശവര്‍ധന ബാധകമാക്കുക. ഇതുകൂടാതെ, തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളത്തിന്റെ 12 ശതമാനം തുകയ്ക്കു തുല്യമായ വിഹിതം തൊഴില്‍ദാതാവില്‍നിന്ന് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഈ വര്‍ഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശനിരക്ക് 8.55ല്‍നിന്നു 8.65 ശതമാനമാക്കി ഉയര്‍ത്താന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇത് കേന്ദ്ര തൊഴില്‍മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, തൊഴില്‍മന്ത്രാലയത്തിന്റെ ശുപാര്‍ശ അന്ന് ധനമന്ത്രാലയം നിരസിച്ചു. ഇപിഎഫ്ഒയുടെ അധികഫണ്ട് പൂര്‍ണമായി ചെലവായിപ്പോവുമെന്നു ചൂണ്ടിക്കാട്ടിയ ധനമന്ത്രാലയം, പലിശനിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം, പലിശയിനത്തില്‍ 5,400 കോടി രൂപ പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വിതരണം ചെയ്യുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്‌വര്‍ അറിയിച്ചു.
