ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരന്‍ കുറ്റവിമുക്തന്‍

Update: 2024-05-21 05:53 GMT

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സുധാകരന്റെ ഹരജിയിലാണു കോടതിവിധി. സുധാകരന്‍ വിചാരണ നേരിടണമെന്ന സെക്ഷന്‍ കോടതി ഉത്തരവാണ് റദ്ദാക്കിയത്. സുധാരനെതിരെ ചുമത്തിയത് ഗൂഡാലോചന കുറ്റമായിരുന്നു.

കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹരജി വിചാരണക്കോടതി തള്ളി. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.






Tags: