കല്‍പ്പറ്റ: മണല്‍വയലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. നെയ്ക്കുപ്പ വനത്തില്‍
വിറക് ശേഖരിക്കാന്‍ പോയ മണല്‍വയല്‍ കോളനിയിലെ വെള്ളിലട്ട ദിവാകരന്റെ ഭാര്യ ഗംഗ ദേവി (45) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുയായിരുന്നു.