അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നു

Update: 2022-07-28 02:40 GMT

പാലക്കാട് : അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട് ചേര്‍ന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ ആണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ വാചര്‍മാര്‍ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു. ഉള്‍ക്കട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും ഇറങ്ങിയത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.

Tags: