അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

Update: 2021-08-21 16:40 GMT

അട്ടപ്പാടി: അട്ടപ്പാടി പാലൂര്‍ ഭൂതന്‍പളളിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ബാബുവിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. ഡ്രൈവറടക്കം ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ മറിഞ്ഞ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജീവന് പോലും അപായമാകുന്ന തരത്തില്‍ നിരന്തരമായി കാട്ടാന ആക്രമണം നേരിടേണ്ടി വരുന്നതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.