കണ്ണൂരില്‍ കോടതി നിര്‍ദേശം മറികടന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച് എസ്എഫ്ഐയുടെ ആഹ്‌ളാദ പ്രകടനം
നൂറിലധികം ആളുകളാണ് ഓരോ പ്രകടനത്തിലും പങ്കെടുത്തത്. കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ കാംപസിന് പുറത്തിറങ്ങി ദേശീയപാതയിലൂടെ പ്രകടനം നടത്തി.
കണ്ണൂര്‍: കണ്ണൂരില്‍ കോളജുകളില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം. കൃഷ്ണമേനോന്‍ വനിതാ കോളേജ്, എസ്.എന്‍ കോളേജ് തുടങ്ങി നിരവധി കോളേജുകളില്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ആഹ്ലാദപ്രകടനം നടത്തി.
നൂറിലധികം ആളുകളാണ് ഓരോ പ്രകടനത്തിലും പങ്കെടുത്തത്. കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ കാംപസിന് പുറത്തിറങ്ങി ദേശീയപാതയിലൂടെ പ്രകടനം നടത്തി.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ യൂനിയന്‍ തിരഞ്ഞെടുപ്പ് ആയിരുന്നു ഇന്ന്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്നലെ വൈകുന്നേരം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല.
തിരഞ്ഞെടുപ്പിനെത്തുന്നവര്‍ വോട്ട് ചെയ്ത് തിരിച്ചുപോവണമെന്നും ആഹ്ലാദപ്രകടനം നടത്തരുതെന്നും തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഓണ്‍ലൈന്‍ ആയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ ബി കാറ്റഗറിയിലുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയില്‍ പൊതുസ്ഥലത്ത് കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടാണ് കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനവും റാലിയും നടത്തിയത്.