ഗുജറാത്തില്‍ രണ്ട് നിയമസഭാ സീറ്റുകളില്‍കൂടി അടുത്തമാസം 21ന് ഉപതിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംല്‍എമാര്‍ മല്‍സരിച്ച് വിജയിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന അമ്രെയ്‌വാഡി, താരാദ്, ലുനവാഡ, ഖേരാലു തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് അടുത്തമാസം 21ന് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാധന്‍പൂര്‍, ബയാഡ് മണ്ഡലങ്ങളിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2019-09-22 16:05 GMT

ന്യൂഡല്‍ഹി: ഗുജറാത്തിലെ രണ്ട് നിയമസഭാ സീറ്റുകളില്‍കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംല്‍എമാര്‍ മല്‍സരിച്ച് വിജയിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന അമ്രെയ്‌വാഡി, താരാദ്, ലുനവാഡ, ഖേരാലു തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് അടുത്തമാസം 21ന് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാധന്‍പൂര്‍, ബയാഡ് മണ്ഡലങ്ങളിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എമാരായ അല്‍പേഷ് താക്കൂര്‍, ധവാല്‍സിങ് സാല എന്നിവര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം, പട്ടികവര്‍ഗ വിഭാഗത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്ന മോര്‍വ ഹദാഫ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അസാധുവായ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരില്‍ സ്വതന്ത്ര എംഎല്‍എ ഭൂപേന്ദ്രസിങ് ഖാന്തിനെ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ഇവിടെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. ഇതോടെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും 18 സംസ്ഥാനങ്ങളിലെ 65 നിയമസഭാ മണ്ഡലങ്ങളിലെയും ബിഹാറിലെ ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുകളും അടുത്തമാസം 21ന് ഒറ്റഘട്ടമായി നടക്കും. എല്ലായിടത്തും വോട്ടെണ്ണല്‍ ഒക്ടോബര്‍ 24നാണ്. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം ഉള്‍പ്പടെയുള്ള 18 സംസ്ഥാനങ്ങളിലെ 63 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കേരളത്തില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് അന്നേദിവസം ഉപതിരഞ്ഞെടുപ്പ് നടക്കുക. 

Tags:    

Similar News