കണ്ണൂരില്‍ വയോധിക ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2021-04-22 17:08 GMT

കണ്ണൂര്‍: മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചേലേരിമുക്കില്‍ വയോധികരായ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യങ്കോടെ പള്ളിയത്ത് ചന്ദ്രന്‍(74), ഭാര്യ നളിനി (68) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലും നളിനിയുടെ മൃതദേഹം അടുക്കളയിലുമാണ് കണ്ടെത്തിയത്. സഹോദരനാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും മക്കളില്ല.

Elderly couples hanged in Kannur

Tags: