ഏലംകുളം ദൃശ്യ കൊലപാതകം: പ്രതിയെ ചോദ്യംച്ചെയ്യല്‍ പൂര്‍ത്തിയാക്കി

വെള്ളിയാഴ്ച വൈകീട്ട് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.

Update: 2021-06-27 08:20 GMT

പെരിന്തല്‍മണ്ണ: ഏലംകുളം കൂഴന്തറയില്‍ ദൃശ്യകൊല്ലപ്പെട്ട കേസിലെ പ്രതി വിനീഷിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. വ്യാഴാഴ്ച ജയിലില്‍വെച്ച് കൊതുകുതിരി കഴിച്ച നിലയില്‍ വിനീഷിനെ മഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.

വിശദമായി ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാനിരുന്നതിന്റെ തലേന്നാണ് വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊലപാതകക്കേസില്‍ വിനീഷ് നല്‍കിയ മൊഴിയിലും തെളിവെടുപ്പില്‍ നല്‍കിയ വിവരങ്ങളിലും കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പോലിസ് ചോദ്യംചെയ്തു. കൊലപാതകക്കേസിലാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ വാങ്ങിയത്.

ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ കട കത്തിച്ച കേസില്‍ പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകം പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയും കടകത്തിച്ച കേസ് എസ്‌ഐ ശ്രീജിത്തുമാണ് അന്വേഷിക്കുന്നത്. ചോദ്യംചെയ്യലിന് ശേഷം ശനിയാഴ്ച വൈകീട്ടോടെയാണ് വിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്.

Tags: