ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികില്‍സ നല്‍കുന്നത് ഭരണഘടനാ വിരുദ്ധം; എളമരം കരീം കെജ്‌രിവാളിന് കത്ത് നല്‍കി

ഡല്‍ഹിനിവാസികളാണെന്ന് തെളിയിക്കാന്‍ ഏഴോളം രേഖകളില്‍ ഏതെങ്കിലും ഹാജരാക്കണം. വിദ്യാര്‍ഥികളും അതിഥിത്തൊഴിലാളികളും മാധ്യമപ്രവര്‍ത്തകരും ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ ഡല്‍ഹിയില്‍ താമസിക്കുന്നവരുടെ പക്കല്‍ ഇവയുണ്ടാകില്ല.

Update: 2020-06-09 04:30 GMT

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ തദ്ദേശീയര്‍ക്കുമാത്രം ചികിത്സ അനുവദിച്ചാല്‍ മതിയെന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്ത് നല്‍കി.

ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമായ നീക്കമാണ്. മനുഷ്യത്വവിരുദ്ധവും നിര്‍ഭാഗ്യകരവും അധാര്‍മ്മികവുമാണെന്ന് എളംമരം കരീം പറഞ്ഞു. താമസസ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് വിവേചന മനോഭാവം പുലര്‍ത്തുന്നത് മൗലികാവകാശ ലംഘനമാണ്. ഡല്‍ഹിനിവാസികളാണെന്ന് തെളിയിക്കാന്‍ ഏഴോളം രേഖകളില്‍ ഏതെങ്കിലും ഹാജരാക്കണം. വിദ്യാര്‍ഥികളും അതിഥിത്തൊഴിലാളികളും മാധ്യമപ്രവര്‍ത്തകരും ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ ഡല്‍ഹിയില്‍ താമസിക്കുന്നവരുടെ പക്കല്‍ ഇവയുണ്ടാകില്ല.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി ഇവരില്‍ ആരെങ്കിലും ആശുപത്രികളില്‍ എത്തിയാല്‍ ചികിത്സ നിഷേധിച്ചേക്കും. കൊവിഡിനെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന് തുരങ്കം വയ്ക്കുന്ന തീരുമാനം സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും എളമരംകരീം ആവശ്യപ്പെട്ടു. 

Tags:    

Similar News