'ഏക സിവില്‍ കോഡ് സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത്': എളമരം കരീം എംപി രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കി

ബിജെപി അംഗം കിറോഡി ലാല്‍ മീണയാണ് ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിര്‍മാണം നടത്താന്‍ സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നത്.

Update: 2022-02-04 13:53 GMT

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള സ്വകാര്യ ബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീം രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി. ചട്ടം 67 പ്രകാരമുള്ള നോട്ടിസാണ് നല്‍കിയത്.

ബിജെപി അംഗം കിറോഡി ലാല്‍ മീണയാണ് ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിര്‍മാണം നടത്താന്‍ സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നത്. ഇന്നത്തെ രാജ്യസഭാ ബിസിനസ്സില്‍ ഒന്നാമതായി ഏക സിവില്‍ കോഡ് ബില്ലിന്റെ അവതരണം രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്‍പ് മൂന്നു തവണ ഇതേ ബില്ല് പരിഗണിച്ചപ്പോഴും സിപിഎം എംപിമാര്‍ നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് കിറോഡി ലാല്‍ മീണ അവതരണത്തില്‍ നിന്ന് പിന്മാറിയിരുന്നു.


Tags: