രാജസ്ഥാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം; നാല് പേരുടെ നില ഗുരുതരം

Update: 2021-01-27 09:23 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. തോങ്ക് ജില്ലയിലെ സദാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.മധ്യപ്രദേശില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഖതു ശ്യാംജി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു വയസുകാരി മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. പരിക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഒളിവിലാണെന്നും തോങ്ക് ഡിജിപി പറഞ്ഞു.