ബോംബ് ഭീഷണി; ഈഫല്‍ ടവറിലെ സന്ദര്‍ശകരെ ഒഴിപ്പിച്ചു

Update: 2020-09-23 13:09 GMT

പാരിസ്:  ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഭീഷണിയെ തുടര്‍ന്ന് ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ നിന്നു സന്ദര്‍ശകരെ ഒഴിപ്പിച്ചു. മുന്‍കരുതല്‍ നടപടിയെന്നോണമാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചതെന്ന് ഈഫല്‍ ടവര്‍ നടത്തിപ്പ് കമ്പനിയുടെ വക്താവ് അറിയിച്ചു.

    ടവര്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ടവറിനു ചുറ്റിലും സേനയെ വിന്യസിച്ചതായും പരിശോധന നടത്തുന്നതായും പാരിസ് പോലിസും വ്യക്തമാക്കി. 131 വര്‍ഷം പഴക്കമുള്ള ടവറില്‍ കാല്‍ ലക്ഷത്തോളം സന്ദര്‍ശകരാണ് ദിനംപ്രതി എത്താറുള്ളത്. കൊവിഡ് നിയന്ത്രണം കാരണം സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Eiffel Tower Evacuated After Bomb Threat



Tags:    

Similar News