ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

Update: 2023-06-28 10:30 GMT

റിയാദ്: പ്രവാചകന്‍ ഇഹ്രാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗസ്മരണകള്‍ പുതുക്കി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ രണ്ടര ദശലക്ഷം വിശ്വാസികള്‍ ഉള്‍പ്പെടെ പ്രാര്‍ഥനകളില്‍ മുഴുകിയാണ് ബക്രീദ് ആഘോഷിച്ചത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ രാഷ്ട്രങ്ങളിലെ ബക്രീദ് ആഘോഷങ്ങളില്‍ പങ്കാളികളായി. വിവിധ രാജ്യങ്ങളിലെ

പെരുന്നാള്‍ നമസ്‌കാരത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. സര്‍വശക്തനായ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ പള്ളികളില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം പരസ്പരം ആശ്ലേഷിച്ചും ആംശസകള്‍ കൈമാറിയുമാണ് വിശ്വാസികള്‍ ആഘോഷിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് നാടുകളിലും ഇന്നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. വീടുകള്‍ സന്ദര്‍ശിച്ചും തങ്ങളുടെ സമര്‍പ്പണത്തിന്റെ പ്രതീകമായി മൃഗബലി അര്‍പ്പിച്ചും വിശ്വാസികള്‍ ബക്രീദില്‍ പങ്കാളികളായി.

Tags:    

Similar News