പൗരത്വ പ്രക്ഷോഭകാരികളെ ആക്രമികളായി ചിത്രീകരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കലാപകാരികള്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്

Update: 2020-10-25 07:03 GMT

നാഗ്പൂര്‍:പൗരത്വ പ്രക്ഷോഭകാരികളെ ആക്രമികളായി ചിത്രീകരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കലാപകാരികള്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ ഉപയോഗിച്ച് അവസരവാദികള്‍ പ്രതിഷേധത്തിന്റെ പേരില്‍ സംഘടിത അക്രമം അഴിച്ചുവിട്ടു. പൗരത്വ ഭേദഗതി നിയമം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനെതിരല്ല. എന്നാല്‍ ഈ നിയമത്തെ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുസ്ലിം ജനസംഖ്യയെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

സിഎഎ ഉപയോഗിച്ച് പ്രതിഷേധത്തിന്റെ പേരില്‍ സംഘടിത അക്രമം അഴിച്ചുവിട്ടു. ഈ വിഷയം കൂടുതല്‍ ചര്‍ച്ചചെയ്യുന്നതിന് മുമ്പ്, ഈ വര്‍ഷം കൊറോണ വൈറസിലേക്ക് ഏല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനാല്‍, കുറച്ച് പേരുടെ മനസ്സില്‍ മാത്രം സാമുദായിക വികാരം നിലനിന്നു. ഇപ്പോള്‍ കലാപകാരികളും അവസരവാദികളും സംഘര്‍ഷം ശക്തിപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ശ്രദ്ധേയമായ സംഭവങ്ങള്‍ക്കു നാം സാക്ഷ്യം വഹിച്ചു. 2019 ല്‍ ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കി. തുടര്‍ന്ന് സുപ്രിം കോടതി നവംബര്‍ 9ന് അയോധ്യ വിധി പുറപ്പെടുവിച്ചു. രാജ്യമാകെ വിധി അംഗീകരിച്ചു. 2020 ആഗസ്ത് 5ന് രാമക്ഷേത്ര നിര്‍മാണച്ചടങ്ങ് നടന്നു. ഈ സംഭവങ്ങളിലെല്ലാം ഇന്ത്യക്കാരുടെ ക്ഷമയ്ക്കും സംവേദനക്ഷമതയ്ക്കും ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. എന്നാല്‍ കൊവിഡ് -19 എല്ലാം മറികടന്നുവെന്നും ഭാഗവത് പറഞ്ഞു. കൊവിഡ് കാരണം മഹര്‍ഷി വ്യാസ് ഓഡിറ്റോറിയത്തിനുള്ളില്‍ 50 വോളന്റിയര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. ദസറയുടെ ഭാഗമായുള്ള ആയുധ പൂജയും ഭാഗവത് നിര്‍വഹിച്ചു.

Tags:    

Similar News