ഇഡി പരിശോധന: പൗരത്വ-കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പക തീര്‍ക്കാന്‍-എസ്ഡിപിഐ
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ ഇ.ഡി നടത്തുന്ന അന്യായ പരിശോധന പൗരത്വ-കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പക തീര്‍ക്കാനാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്് മൂവാറ്റുപുഴ അഷറഫ് മൗലവി. അന്യായവും അനവസരത്തിലുമുള്ള പരിശോധന പ്രതിഷേധാര്‍ഹമാണ്.
കര്‍ഷക പ്രക്ഷോഭങ്ങളിലും പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളിലും മര്‍ദ്ദിത സമൂഹത്തിന് ആത്മവിശ്വാസം നല്‍കി എന്നതാണ് ബി.ജെ.പി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവെക്കുന്നതിനു പിന്നിലുള്ള താല്‍പ്പര്യം. ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ന്യായമായ ഒരു കാരണവും വ്യക്തമാക്കാതെ അപ്രതീക്ഷിതമായി നടത്തിയ പരിശോധന പുതിയ എന്തെങ്കിലും കാരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന കാര്യത്തില്‍ സംശയമില്ല. കര്‍ഷക വിരുദ്ധനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കേന്ദ്രസര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാവുകയാണ്.
ഹരിയാനയിലുള്‍പ്പെടെ എന്‍.ഡി.എ ഘടകകക്ഷികള്‍ പോലും മുന്നണിവിട്ടു പോവാന്‍ തയ്യാറായിരിക്കുകയാണ്. കര്‍ഷക പ്രക്ഷോഭത്തിന് രാജ്യവ്യാപകമായി പിന്തുണയേറുന്നു. ഇതോടെ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമായെങ്കിലും നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങള്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ സംഘപരിവാര ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. എതിര്‍ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും അന്വേഷണ ഏജന്‍സികളെ കയറൂരിവിട്ട് നിശബ്ദമാക്കാമെന്നത് വ്യാമോഹം മാത്രമാണ്. ആര്‍.എസ്.എസ് നിയന്ത്രിതവും ബിജെപി നയിക്കുന്നതുമായ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ ശക്തമായി തുടരുമെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി വ്യക്തമാക്കി.
