ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ നടപടികളുമായി ഇഡി; ഇന്ത്യന്‍ മേധാവികളെ ചോദ്യം ചെയ്യാന്‍ നീക്കം
കേസുമായി ബന്ധപ്പെട്ട് ലാവ്‌ലിന്‍ കമ്പനിക്ക് ഇതിനോടകം നാല് തവണ ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 25, മാര്‍ച്ച് 10, 16, ഏപ്രില്‍ 8 തീയതികളിലാണ് സമന്‍സ് അയച്ചത്.
കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലാവ്‌ലിന്‍ ഇന്ത്യയുടെ മേധാവികളെ ചോദ്യം ചെയ്യാന്‍ ഇഡി നീക്കമാരംഭിച്ചു. ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് തീരുമാനം. എസ്എന്‍സി ലാവ്‌ലിന്‍ എഞ്ചിനീയറിങ്് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് മേധാവികളെയാണ് ചോദ്യം ചെയ്യുക.
കമ്പനി വൈസ് പ്രസിഡന്റ്, ഫിനാന്‍സ് ഹെഡ് എന്നിവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. കമ്പനിയുടെ രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക വിശദാംശങ്ങളും ഇഡി പരിശോധിക്കും. കമ്പനിയുമായി ബന്ധപ്പെട്ട ഏഴ് ഡോക്യുമെന്റുകള്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ലാവ്‌ലിന്‍ കമ്പനിക്ക് ഇതിനോടകം നാല് തവണ ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 25, മാര്‍ച്ച് 10, 16, ഏപ്രില്‍ 8 തീയതികളിലാണ് സമന്‍സ് അയച്ചത്.
അതേസമയം കേസില്‍ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമ (പിഎംഎല്‍എ) പ്രകാരമുള്ള നടപടികള്‍ ബാധകമാക്കരുതെന്നും ഇഡിയുടെ സമന്‍സുകള്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് എസ്എന്‍സി ലാവ്‌ലിന്‍ എന്‍ജിനീയറിങ് ഇന്ത്യ കമ്പനി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സമന്‍സുകള്‍ നിയമപരിധി ലംഘിച്ചതും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഹരജി ആരോപിക്കുന്നു. ഹരജി ഹൈക്കോടതി അടുത്ത ആഴ്ച്ച പരിഗണിച്ചേക്കും.
1995 മുതല്‍ 1998വരെ നടപ്പാക്കിയ കരാര്‍ ഇടപാടുകളുടെ പേരില്‍ 2005 ലെ ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് എസ്എല്‍ഐക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നത്. 2019 ല്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
