ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികളും കടലാസ് കമ്പനികള്‍: ഇഡി
ഇഡിയുടെ അന്വേഷണത്തില്‍ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് തെളിഞ്ഞു. ഇഡി വിവരങ്ങള്‍ കോടതിയെ അറിയിച്ചു.
ബംഗളൂരു: ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ബംഗളൂരുവില്‍ ബിനീഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ കടലാസ് കമ്പനികളാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം.
ഈ മൂന്ന് കമ്പനികളുടെയും ഡയറക്ടര്‍ ബിനീഷാണ്. ഇഡിയുടെ അന്വേഷണത്തില്‍ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് തെളിഞ്ഞു. ഇഡി വിവരങ്ങള്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഈ മൂന്ന് കമ്പനികളുടെ മറവില്‍ കളളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. കമ്പനിയുമായി ബന്ധമുളള മറ്റ് ആളുകളെയും ഇഡി ചോദ്യം ചെയ്യും.
ബിനീഷിന്റെ തിരുവന്തപുരത്തെ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡ്, അനൂപുമായി നടത്തിയ സാമ്പത്തിക രേഖ തുടങ്ങിയവയാണ് കോടതിയില്‍ ഹാജരാക്കിയത്. അനൂപിന്റെ പേരിലുളള ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നത് ബിനീഷായിരുന്നു. ഒപ്പം ബിനീഷിന്റെ ബിനാമി ഇടപാടുകളിലെ പണമാണ് അനൂപിന്റെ അക്കൗണ്ടില്‍ വന്നത് മുഴുവന്‍ എന്നും ഇഡി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വരുന്നത്.