വിജയ് മല്യയുടെ ബിനാമി കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്

വിജയ് മല്യയുമായി അടുത്ത ബന്ധമുള്ള വി ശശികാന്തിന്റെ പേരിലുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. 220 കോടി രൂപയാണ് കമ്പനിയുടെ വരുമാനമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Update: 2019-07-29 15:23 GMT

ന്യൂഡല്‍ഹി: വായ്പ തട്ടിപ്പുകേസിലെ പ്രതി വിജയ് മല്യയുടെ ബിനാമി കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്

വിജയ് മല്യയുമായി അടുത്ത ബന്ധമുള്ള വി ശശികാന്തിന്റെ പേരിലുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. 220 കോടി രൂപയാണ് കമ്പനിയുടെ വരുമാനമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.2017 വരെ വിജയ് മല്യ ഗ്രൂപ്പില്‍ അംഗമായിരുന്ന ശശികാന്ത് ഒമ്പത് വര്‍ഷം മല്യയുടെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു. യുണൈറ്റെഡ് ബ്രൂവറീസ് ഹോള്‍ഡിങിന്റെ(യുബിഎച്ച്എല്‍) എംഡിയുമായിരുന്നു. വിജയ് മല്യയുടെ കമ്പനികളായ ബ്രൂവറീസ്, കിങ്ഫിഷര്‍ തുടങ്ങിയവയുടെ 10.72 ശതമാനം ഓഹരിയും ഈ കമ്പനിക്കായിരുന്നു.

വിജയ് മല്യ ഒളിച്ചോടിയതിനു പിന്നാലെ യുബിഎച്ച്എല്‍ പ്രവര്‍ത്തനം ഗലൂരുവിലുള്ള യുണൈറ്റഡ് ബ്രാന്‍ഡിങ് വേള്‍ഡ് വൈഡ് എന്ന കമ്പനിയെ യുബിഎച്ച്എലുമായി ലയിപ്പിക്കുകയും ചെയ്തിരുന്നു.ശശികാന്തിന്റെ ഭാര്യയും മകളും പാര്‍ട്ണര്‍മാരായുള്ളതാണ് ഈ കമ്പനി. മല്യയുടെ കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടിയായിരുന്നു ഈ നീക്കമെന്ന് അന്വേഷണ സംഘം പറയുന്നു.വിജയ് മല്യയുമായി ശശികാന്ത് നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകളും ഇ മെയില്‍, വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇഡി കണ്ടെത്തി.

മല്യയുടെ ബിനാമി കമ്പനികളായ ഗോള്‍ഡ് റീഫ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, മക്‌ഡൊവല്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മക്‌ഡൊവല്‍ ഹോള്‍ഡിങ്‌സിന്റെ മൂന്ന് കോടിയുടെ ഓഹരി ഇഡി മരവിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News