മുന്‍ മന്ത്രി എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്

Update: 2023-08-22 06:13 GMT

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ്. ഇന്ന് രാവിലെ 7.30 ന് തുടങ്ങിയ റെയ്ഡ് 11 മണിക്കു ശേഷവും പുരോഗമിക്കുകയാണ്. എ സി മൊയ്തീന്റെ തൃശൂര്‍ കുന്നംകുളത്തെ ഓഫിസിലും ഇതേസമയം റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള ഇഡി. സംഘമാണ് റെയ്ഡ് നടത്തുന്നത്. 300 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സഹകരണവകുപ്പ് മുന്‍ മന്ത്രിയായ എ സി മൊയ്തീന് പങ്കുണ്ടെന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ ബിനാമികളുടേതെന്ന് സംശയിക്കുന്നവരുടെ വീടുകളിലും പരിശോധന നടത്തുന്നതായാണ് വിവരം.

    ക്രമവിരുദ്ധമായി വായ്പ നല്‍കിയും മറ്റുമാണ് കോടികളുടെ ക്രമക്കേട് നടത്തിയതെന്നാണ് ആരോപണം. നേരത്തേ കേരളാ പോലിസ് സംഭവം അന്വേഷിച്ചിരുന്നെങ്കിലും ബാങ്ക് ജീവനക്കാരിലേക്കും ചില ജില്ലാ നേതാക്കള്‍ക്കളിലും അന്വേഷണം നിലയ്ക്കുകയായിരുന്നു. മാത്രമല്ല, തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇഡി കേസ് ഏറ്റെടുത്തശേഷം നിരവധി പേരെ ചോദ്യംചെയ്തിരുന്നു. ചില ജീവനക്കാരുടെ മൊഴികള്‍ മുന്‍മന്ത്രി എ സി മൊയ്തീന് എതിരായിരുന്നുവലെന്നതാണ് അന്വേഷണം അദ്ദേഹത്തിലേക്ക് തിരിയാന്‍ കാരണം. തട്ടിപ്പില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് ഇഡിയുടെ ആരോപണം.

Tags:    

Similar News