എസ് ഡി പി ഐ മലപ്പുറം ജില്ലാ ഓഫീസിലെ ഇ ഡി റെയ്ഡ് ; ആസൂത്രിത മുസ്‌ലിം വേട്ടയുടെ ഭാഗം: ഫ്രറ്റേണിറ്റി
മലപ്പുറം: രാജ്യത്ത് ഭരണകൂടം ആസൂത്രിതമായി നടപ്പാക്കി കൊണ്ടിരിക്കുന്ന മുസ് ലിം വേട്ടയുടെ അവസാനത്തെ ഉദാഹരണം മാത്രമാണെന്ന്് എസ് ഡി പി ഐ മലപ്പുറം ജില്ലാ ഓഫീസില്‍ നടന്ന ഇ ഡിയുടെ റെയ്‌ഡെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. വംശീയവും -ന്യൂനപക്ഷ വിരുദ്ധവുമായ സര്‍ക്കാര്‍ നടപടികള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് വി ടി എസ് ഉമര്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.
കേരളത്തെ ഭീകരയിലേക്ക് തള്ളി വിടാനായി നിരന്തര ശ്രമം നടത്തുന്നത് ആര്‍ എസ് എസും സംഘ് പരിവാറുമാണ്. കളളപ്പണവും ഹവാല ഇടപാടുകളും മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളുമായും സംസ്ഥാനത്ത് പിടിക്കപ്പെട്ട സംഘ് പരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും നിരവധിയാണ്.
തികച്ചും ജനാധിപത്യ വിരുദ്ധമായ സംഘ് പരിവാര്‍ - ഭരണകൂട വേട്ടക്കെതിരെ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്ന് വരണം. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചത് ഇ.ഡി.യെയായിരുന്നു. ന്യൂനപക്ഷ വേട്ടയുടെ ഭാഗമായി കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത മുസ്ലിം നേതാക്കള്‍ക്കളില്‍ പലര്‍ക്കും കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഭരണകൂടത്തിന്റെ പുതിയ നീക്കമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ അമീന്‍ യാസിര്‍, ഹാദീഹസന്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സാബിറ ശിഹാബ് സബീല്‍ ചെമ്പ്രശ്ശേരി , സുജിത്.പി., അജ്മല്‍ ഷഹീന്‍ , ഷിബാസ് പുളിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
