പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി പരിശോധന

Update: 2023-10-16 10:26 GMT

തൃശൂര്‍: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരാതികളുടെ പശ്ചാത്തലത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്. ഇന്നു രാവിലെ 10നാണ് പരിശോധന ആരംഭിച്ചത്. ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മാണം, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ ഒരു കോടിയിലേറെ രൂപയുടെ അനധികൃത ഇടപാട് നടന്നെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് ഇടപാടുകളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധന നടത്തുന്നത്.

Tags:    

Similar News