ഇ അബൂബക്കറിന്റെ ആത്മരേഖ: 'ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍' പ്രകാശനം ചെയ്തു

Update: 2021-10-20 14:06 GMT

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യമായ ഇ അബൂബക്കറിന്റെ അഞ്ചുപതിറ്റാണ്ട് പിന്നിട്ട ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം മാധ്യമം മീഡിയ വണ്‍ ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന് നല്‍കി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം നിര്‍വഹിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഇമാറത്തെ ശരീഅ ബീഹാര്‍ ഒഡീഷ ഝാര്‍ഖണ്ഡ് അമീര്‍ മൗലാനാ അഹമദ് വലി ഫൈസല്‍ റഹ്മാനി പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉള്‍പ്പടെയുള്ള മുസ്‌ലിം വേദികള്‍ രൂപപ്പെടുത്തുന്നതിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ശാക്തീകരണത്തിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്നതിലും ഇ അബൂബക്കര്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. സാമൂഹികപരമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും ജനതയെ ശാക്തീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം എടുത്തു പറയേണ്ടതാണ്. ഭാവി തലമുറയ്ക്ക് പ്രചോദനമാകുന്ന ആത്മ രേഖയാണ് ഈ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിഎച്ച്ആര്‍ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് പ്രസിഡന്റ് ഇ എം അബ്ദുറഹ്മാന്‍ പുസ്തക പരിചയം നിര്‍വഹിച്ചു. ഇ അബൂബക്കര്‍ മറുപടി പ്രസംഗം നടത്തി.

ഐപിഎച്ച് ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, എഴുത്തുകാരന്‍ ഡോ. പി പി അബ്ദുല്‍ ഹഖ്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എ വാസു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, ദലിത് ചിന്തകന്‍ വി പ്രഭാകരന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി വി പി നാസറുദ്ദീന്‍, ദേശീയ സമിതിയംഗം എം മുഹമ്മദലി ജിന്ന, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് യാസിര്‍ ഹസന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, പ്രവാസി വ്യവസായി സി എം നജീബ്, എന്‍ ഡബ്ല്യുഎഫ് സംസ്ഥാന അധ്യക്ഷ പി എം ജസീല, തേജസ് ബു മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസര്‍, ഫായിസ് മുഹമ്മദ് സംസാരിച്ചു.

Tags:    

Similar News