കാസര്‍കോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കല്ലൂരാവിയിലെ ഡിവൈഎഫ്ഐ എക്‌സിക്യൂട്ടീവ് അംഗം അബ്ദുള്‍ റഹ്മാനെയാണ് (29) കൊലപ്പെടുത്തിയത്. രാത്രി 11.15 ഓടെയാണ് സംഭവം. കുത്തേറ്റ അബ്ദുള്‍ റഹ്മാനെ കാസര്‍കോട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നിട് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ആക്രമണത്തിന് പിന്നില്‍ മുസ്ലിംലീഗ് ആണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കഴിഞ്ഞ കുറേ നാളുകളായി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകവുമായി ബന്ധപെട്ട് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.