കൊച്ചി: ഇലന്തൂരിലെ നരബലി നടന്ന വീട്ടില്‍ പോലിസ് ഡമ്മി പരിശോധന നടത്തി. വീട്ടില്‍ നിന്നും മൃതദേഹങ്ങള്‍ വെട്ടി മുറിക്കാന്‍ ഉപയോഗിച്ച തടികഷ്ണവും, ആയുധങ്ങളും രക്തക്കറയും കണ്ടെത്തി. ഫ്രിഡ്ജില്‍ നിന്നാണ് രക്തക്കറ കണ്ടെത്തിയത്. മാംസം സൂക്ഷിച്ചതിന്റെ തെളിവാണ് രക്തക്കറ എന്നാണ് പ്രാഥമിക നിഗമനം. നാല് കറികത്തിയും ഒരു വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. രക്ത സാമ്പിളുകള്‍ പരിശോധനക്കയക്കും.
ഡമ്മി പരിശോധനയുടെ വീഡിയോ ചിത്രികരിക്കും. നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. അടുത്തുള്ള ദിവസങ്ങളില്‍ വിശദമായ പരിശോധന ഉണ്ടാകുമെന്നും പോലിസ് അറിയിച്ചു. മൃതദേഹം കണ്ടെത്താനായി ഡോഗ് സ്‌ക്വാഡിലെ മായയും മര്‍ഫിയുമാണ് പരിശോധന നടത്തുന്നത്. മൃതദേഹം കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളാണ് ഇവ. വീടിനുള്ളില്‍ ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്.