കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ദുബയില്‍ രണ്ട് ജിംനേഷ്യങ്ങളും ഒരു വ്യാപാര സ്ഥാപനവും പൂട്ടിച്ചു

പതിവ് പരിശോധനകളില്‍ വീഴ്ച കണ്ടെത്തിയതിനെതുടര്‍ന്ന് രണ്ട് ജിംനേഷ്യങ്ങളും ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുമാണ്് അടച്ചുപൂട്ടിയത്.

Update: 2021-01-25 00:48 GMT

ദുബയ്: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് ദുബയ് ഇക്കണോമി അധികൃതര്‍. പതിവ് പരിശോധനകളില്‍ വീഴ്ച കണ്ടെത്തിയതിനെതുടര്‍ന്ന് രണ്ട് ജിംനേഷ്യങ്ങളും ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുമാണ്് അടച്ചുപൂട്ടിയത്.

മാസ്‌ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 28 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്.

ബര്‍ഷ, സൂഖ് അല്‍ കബീര്‍, അല്‍ മുറാര്‍, അല്‍ ബറഷ, അല്‍ നഹ്ദ, ബുര്‍ജ് ഖലീഫ, അല്‍ ഖൂസ്, അല്‍ ബദാ എന്നിവിടങ്ങളിലും വിവിധ ഷോപ്പിങ് മാളുകളിലുമായിരുന്നു പരിശോധന. രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം വര്‍ദ്ധിച്ചതിന് പിന്നാലെ വിവിധ മേഖലകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Tags:    

Similar News