കണ്ണൂരിലെ മയക്കുമരുന്നു കേസ്: നൈജീരിയന്‍ യുവതി അടക്കം മൂന്ന് പേര്‍ പോലിസ് പിടിയില്‍

Update: 2022-03-26 02:18 GMT

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും പുതുതലമുറ മയക്കുമരുന്നു പിടികൂടിയ കേസ്സിലെ മൂന്നു പ്രതികളെ കൂടി പോലിസ് പിടികൂടി. നൈജീരിയ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ എന്ന യുവതിയെ ബാംഗ്ലൂര്‍ ബനസവാടിയില്‍ വച്ചു കണ്ണൂര്‍ അസി. കമ്മിഷണര്‍ പി പി സദാനന്ദനും പോലിസ് സംഘവും അറസ്റ്റ് ചെയ്തു. ജനീസ്, ജാസ്മി, മരക്കാര്‍കണ്ടി, കണ്ണൂര്‍ സിറ്റിയിലെ മുഹമ്മദ് ജാബിര്‍ എന്നിവരെ മരക്കാര്‍കണ്ടി അണ്ടത്തോട് വച്ച് നര്‍കോട്ടിക് സെല്‍ എസിപി ജസ്റ്റിന്‍ എബ്രഹാമും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം 9 ആയി. കണ്ണൂര്‍ സിറ്റി പോലിസ് ശാസ്ത്രീയമായ അന്വേഷണത്തിനോടുവില്‍ ആണ് ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ പിടികൂടിയത്. അസി. പോലിസ് കമ്മിഷണര്‍ സദാനന്ദനു പുറമെ എസ്‌ഐമാരായ കണ്ണൂര്‍ സിറ്റി എസ്‌ഐ സുമേഷ്, എടക്കാട് എസ്‌ഐ മഹേഷ്, കണ്ണപുരം എസ്‌ഐ വിനീഷ് മഹിജന്‍, റാഫി, രാജീവന്‍ എഎസ്‌ഐമാരായ രഞ്ജിത്, സജിത്ത്, ചന്ദ്രശേഖരന്‍, എസ്‌സിപിഒ മാരായ നാസര്‍, സാദിക്, അജിത്ത്, മിഥുന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News