ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി പ്രതിപ്പട്ടികയില്‍ നിന്നു പുറത്ത്

Update: 2021-02-22 17:18 GMT

ബംഗളൂരു: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഉള്‍പ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, ബിനീഷ് കോടിയേരിയുടെ പേര് പ്രതിപ്പട്ടികയിലില്ല. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തിരുന്നത്.

    എന്നാല്‍, ബിനീഷിനെതിരായ അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരികെ വിട്ടുനല്‍കിയതായും ബംഗളൂരുവിലെ 33ാമത് സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്‌ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് ബംഗളൂരു പരപ്പന ജയിലില്‍ റിമാന്‍ഡിലാണ്.

Drug case: Bineesh Kodiyeri not iclude in accused


Tags:    

Similar News