ഇറാഖിലെ യുഎസ് ക്യാംപുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം

Update: 2026-03-19 08:23 GMT

ഇറാഖിലെ യുഎസ് ക്യാംപുകള്‍ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ബാഗ്ദാദ് വിമാനത്താവളത്തിനടുത്തുള്ള യുഎസ് സൈനിക ക്യാംപിന് നേരെയാണ് ഇറാന്റെ ഡ്രോണ്‍ ആക്രമണം നടന്നതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഇറാഖി തലസ്ഥാനത്തെ വിമാനത്താവളത്തിനടുത്തുള്ള ഒരു യുഎസ് ക്യാംപില്‍ രണ്ട് ഡ്രോണുകള്‍ ഉള്‍പ്പെട്ട ആക്രമണം നടന്നതായി ഒരു ഇറാഖി സുരക്ഷാ വൃത്തം അല്‍ ജസീറയോട് പറഞ്ഞു.

പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന്റെ അര്‍ദ്ധസൈനിക കേന്ദ്രങ്ങളില്‍ നിരവധി മാരകമായ ആക്രമണങ്ങള്‍ നടന്ന സാഹചര്യത്തിലാണ് തിരിച്ചടിയുണ്ടായത്. ഇറാനുമായി സഖ്യത്തിലുള്ള വിഭാഗങ്ങളും യുഎസിനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Tags: