തളരാത്ത മനോവീര്യം; പോരാളികളുടെ നാട്ടില്‍ ആവേശമായി തസ്‌ലീം റഹ് മാനി

നൂറ് കണക്കിന് പ്രവര്‍ത്തകരും, ജില്ല നേതാക്കളായ അഡ്വ:സാദിഖ് നടുത്തൊടി, അഡ്വ: റഹീം, ഹമീദ് പരപ്പനങ്ങാടി,സിദ്ധീഖ് മാസ്റ്റര്‍ അടക്കം അദ്ദേഹത്തെ അനുഗമിക്കുന്നു.

Update: 2021-03-28 06:30 GMT

ഹമീദ് പരപ്പനങ്ങാടി

മലപ്പുറം: തളരാത്ത മനോവീര്യവുമായി ആവേശം വിതറി തസ്‌ലീം റഹ്മാനിയുടെ ഇന്നത്തെ മൂന്നാം ഘട്ട പ്രചരണ പരിപാടി മലപ്പുറത്ത് തുടക്കമായി. ഇന്ന് രാവിലെ 8.30 ന് ചട്ടി പറമ്പില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച പ്രചരണ പരിപാടി താണിക്കല്‍, വലിയാട്, ചെമ്പന്‍ കടവ്, കോട്ടപ്പടി, ഹാജിയാര്‍ പള്ളി തുടങ്ങി സ്ഥലങ്ങള്‍ക്ക് ശേഷം മൊറയൂരില്‍ സമാപിക്കും.

ഓരോ സ്ഥലത്തും നേരിട്ട് വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം നീങ്ങുന്നത്. മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റില്‍ തസ് ലീം റഹ്മാനിയുടെ വരവ് പ്രതീക്ഷകളുടെ പുത്തന്‍ വഴികളാണ് തുറന്നിരിക്കുന്നത്.

രാജ്യത്തിന് വെല്ലുവിളി നേരിട്ട സമയത്തൊക്കെ അതിനെ നേരിടാന്‍ മലപ്പുറത്ത് നിന്ന് ഓരോ യുഗപുരുഷനും ഉയര്‍ന്ന് വന്നിട്ടുണ്ട്. അത്തരത്തിലുള്ള പ്രതിസന്ധി ഘട്ടമായ ഫാഷിസ്റ്റ് കാലഘട്ടത്തില്‍ ഇന്നിന്റെ പോരാട്ട ഭൂമികയില്‍ തസ്ലീം റഹ്മാനിയെ പോലെയുള്ളവരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന പ്രഖ്യാനമാണ് പ്രചരണ പരിപാടികളില്‍ മുഴങ്ങുന്നത്. നൂറ് കണക്കിന് പ്രവര്‍ത്തകരും, ജില്ല നേതാക്കളായ അഡ്വ:സാദിഖ് നടുത്തൊടി, അഡ്വ: റഹീം, ഹമീദ് പരപ്പനങ്ങാടി,സിദ്ധീഖ് മാസ്റ്റര്‍ അടക്കം അദ്ദേഹത്തെ അനുഗമിക്കുന്നു.

Tags:    

Similar News